സഹേൽ അപ്ലിക്കേഷനിൽ തൊഴിൽ പരാതി അന്വേഷണ സേവനം ഉൾപ്പെടുത്തി PAM

0
20

കുവൈത്ത് സിറ്റി : പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ഇലക്‌ട്രോണിക് സേവനങ്ങളുടെ ഏകീകൃത ഗവൺമെന്റ് ആപ്ലിക്കേഷനായ സഹേലിൽ തൊഴിൽ പരാതി അന്വേഷണ സേവനം കൂടി  സംയോജിപ്പിച്ചതായി പ്രോഗ്രാമിന്റെ ഔദ്യോഗിക വക്താവ് യൂസഫ് കാസെം പറഞ്ഞു.

ആപ്പിൽ  സ്വകാര്യ മേഖല തൊഴിലാളിയായി രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരു വ്യക്തിക്കും സ്വദേശിയും പ്രവാസിയും ഉൾപ്പെടെ, തങ്ങളുടെ പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സേവനം വഴി സാധിക്കും. ഗവൺമെന്റ് ഇടപാടുകളും പ്രവർത്തനങ്ങളും പൂർത്തിയാകുന്നതിന്റെ കാര്യക്ഷമതയും വേഗതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ പകുതിയോടെ അവതരിപ്പിച്ച ഒരു ഏകീകൃത അപ്ലിക്കേഷനാണ് സഹേൽ