പകർച്ച വ്യാധികൾക്കെതിരെ വാക്സിനുകൾ നിർമ്മിക്കാൻ ഒരുങ്ങി കുവൈത്ത്

0
21

കുവൈത്ത്​ സിറ്റി:  പകർച്ച വ്യാധികൾക്കെതിരെ വാക്സിനുകൾ നിർമ്മിക്കാൻ ഒരുങ്ങി കുവൈത്തും. ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് ആണ് ഇക്കാര്യം അറിയിച്ചത്. അന്തർദേശീയ മരുന്ന് നിർമ്മാണകമ്പനികളുമായി ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കുവൈത്ത് സൗദി ഫാർമസ്യൂട്ടിക്കൽ  അബോട്ട് ലബോറട്ടറീസ് ഉൽപന്നങ്ങൾ പ്രദേശികാടിസ്ഥാനത്തിൽ നിർമിക്കുന്ന പദ്ധതിയുടെ ഉദ്​ഘാടന പരിപടിയിൽ സംസാരികാവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്‌.