കുവൈത്ത് സിറ്റി : കുവൈത്തിൽ സർക്കാർ ജീവനക്കാരുടെ ഉപയോഗിക്കാത്ത വാർഷിക അവധി ദിനങ്ങൾ പണമായി മാറ്റുന്നതിന് മന്ത്രി സഭാ അനുമതി നൽകി. ഉപയോഗിക്കാത്ത അവധി ദിനങ്ങൾ പണമായി കൈമാറിയ ശേഷം ബാക്കി വരുന്ന അവധി ദിനങ്ങളുടെ എണ്ണം 30 ദിവസത്തിൽ കുറയരുത് . അതോടൊപ്പം , സർക്കാർ മേഖലയിൽ 5 വർഷം സേവനം പൂർത്തിയായവർക്കാണ് ഇതിനു അനുമതി എന്ന വ്യവസ്ഥയും ഏർപ്പെടുത്തിയിട്ടുണ്ട്.