കുവൈത്ത് സിറ്റി: റഷ്യൻ-ഉക്രേനിയൻ സംഘർഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിപണികളിൽ വിലക്കയറ്റം ഉണ്ടാകുമെന്ന് വാണിജ്യ മന്ത്രി ഫഹദ് അൽ-ഷരിയാൻ പറഞ്ഞു. നിലവിൽ അന്താരാഷ്ട്രതലത്തിൽ സംഭവിക്കുന്ന സംഘർഷങ്ങൾ മൂലം രാജ്യത്തേക്ക് എത്തിച്ചേരേണ്ട ചില ചരക്കുകൾ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ കെട്ടിക്കിടക്കും. ഈ അവസ്ഥയിൽ ഒരു പ്രയാസകരമായ ഘട്ടം നേരിടേണ്ടി വന്നേക്കാം ഇതിനായി നാം സ്വയം തയ്യാറെടുക്കേണ്ടതുണ്ട്. ഈ സമയത്ത്, ഉയർന്ന വിലയെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയില്ല, സാധനങ്ങൾ ലഭിക്കുന്നതിലാണ് കാര്യം, വില വ്യത്യാസം സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അബോട്ട് ലബോറട്ടറീസ് ഇന്റർനാഷണലിന്റെ 26 ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്കായുള്ള ആദ്യ ഉൽപ്പാദന കേന്ദ്രം കുവൈറ്റിലെ സബാൻ മേഖലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.