തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് രാജി ആവശ്യപ്പെട്ടു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് രാജി ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചത്. പിസിസിയുടെ പുനഃസംഘടന സുഗമമാക്കുന്നതിനായാണ് ഇതെന്ന് സുര്‍ജേവാല പറഞ്ഞു.