ഇടത്തരം, ചെറുകിട സ്ഥാപനങ്ങൾക്ക്‌ വർക്ക്‌ പെർമ്മിറ്റുകൾ അനുവദിക്കുന്നത് PAM പുനരാരംഭിക്കും

0
19

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഇടത്തരം, ചെറുകിട സ്ഥാപനങ്ങൾക്ക്‌ വർക്ക്‌ പെർമ്മിറ്റുകൾ അനുവദിക്കുന്നത് മാനവവിഭവശേഷി അതോറിറ്റി പുനരാരംഭിക്കും.  തൊഴിൽ വിസകൾ അനുവദിക്കുന്നതിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് പുതിയ നിയന്ത്രണം ഏർപ്പെടുത്തുവാൻ PAM ഡയറക്ടർ ബോർഡ് യോഗത്തിൽ അംഗീകാരം നൽകി, ഇതിനോട് അനുബന്ധിച്ച്  ആണ് ഈ തീരുമാനവും.  സമിതി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇടത്തരം, ചെറുകിട സ്ഥാപന ഉടമകൾക്ക്‌, അനുവദിക്കപ്പെട്ട  വർക്ക് പെർമിറ്റ് ക്വാട്ട,6 വർഷം മുമ്പ് ഉപയോഗിച്ച് കഴിഞ്ഞവർക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിന് വീണ്ടും വിസകൾ അനുവദിക്കും. മാനവ ശേഷി അധികൃതരുടെ വിലയിരുത്തലിനു ശേഷം ആയിരിക്കും ഇത്.
കോവിഡിനെ  തുടർന്നുണ്ടായ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്  ,  തൊഴിൽ വിപണിയിൽ ഇവർക്ക് മതിയായ സുസ്ഥിരത കൈവരിക്കുന്നതിന് വേണ്ടിയാണ് വീണ്ടും പെർമിറ്റുകൾ അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.