സൗദി സ്‌കൂളുകളിലെ കായിക പാഠ്യപദ്ധതിയിൽ യോഗ  ഉൾപ്പെടുത്തുന്നു

0
22

സൗദി അറേബ്യൻ സ്‌കൂളുകളിലെ കായിക പാഠ്യപദ്ധതിയിൽ യോഗ  ഉൾപ്പെടുത്തുമെന്ന് സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അൽ മർവായ് പറഞ്ഞു. മാനസികവും ശാരീരികവുമായ ആരോഗ്യത്തിനുള്ള പ്രാധാന്യം കണക്കിലെടുത്തു കൊണ്ടാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. 2017 നവംബറിൽ,  രാജ്യത്ത് യോഗ പഠിപ്പിക്കുന്നതിനും പരിശീലനത്തിനുമായി അംഗീകാരം നൽകിയിരുന്നു. സൗദി സ്കൂൾ സ്‌പോർട്‌സ് ഫെഡറേഷനും സൗദി യോഗ കമ്മിറ്റിയും സംയുക്തമായി ഈ  മാർച്ച് 9 ന് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്.  എല്ലാ വിദ്യാഭ്യാസ തലങ്ങളിൽ നിന്നുമുള്ള പ്രിൻസിപ്പൽമാരും കായിക അധ്യാപകരും യോഗത്തിൽ പങ്കെടുത്തതായി അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു.