യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ പതിനഞ്ചിന രൂപരേഖ തയാറാക്കാന്‍ ധാരണ. യുക്രൈന്‍ നാറ്റോയില്‍ ചേരാന്‍ പാടില്ല, നാറ്റോ രാജ്യങ്ങളുടെ സൈനിക താവമാകരുത്, നാറ്റോ രാജ്യങ്ങളും തമ്മില്‍ ആയുധങ്ങള്‍ കൈമാറരുത് എന്നിവയാണ് സുപ്രദാനനിർദേശങ്ങൾ. ബുധനാഴ്ച ചർച്ചയിൽ നിർണായക പുരോഗതി ഉണ്ടായെന്ന് ഇരുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്
നിബന്ധന പാലിക്കുമെന്ന് ഉറപ്പുനൽകിയാൽ വെടിനിർത്തലാകാമെന്നും സൈന്യത്തെ പിൻവലിക്കാമെന്നും റഷ്യയും സമ്മതിച്ചു.. നിഷ്‌പക്ഷത പാലിക്കാമെന്ന് ഉക്രയ്‌ൻ സമ്മതിച്ച സാഹചര്യത്തിൽ ചില വിഷയങ്ങളിൽ ഒത്തുതീർപ്പിന് സാധ്യതയുണ്ടെന്നായിരുന്നു റഷ്യൻ വിദേശ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞത്. ഇതുവരെ നടന്നതിൽ യാഥാർഥ്യബോധത്തോടെയുള്ള ചർച്ചയാണ് നാലാംഘട്ടത്തിൽ ഉണ്ടായതെന്ന് ഉക്രയ്‌ൻ പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്കി പറഞ്ഞു.അതേ സമയം യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് രാജ്യാന്തര നീതിന്യായ കോടതി റഷ്യയോട് ആവശ്യപ്പെട്ടു. പരമാധികാര…