തൊഴിലാളി സമരം ഒത്തു തീർപ്പാക്കുന്നതിന് ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

0
20

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയവുമായി കരാറുള്ള കമ്പനികളിലൊന്നിലെ തൊഴിൽ സമരം ഒത്തു തീർപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തതായാണ് അധികൃതർ അറിയിച്ചത്. സമരത്തിൽ പങ്കെടുത്ത ജീവനക്കാരെ വിളിച്ച് വരുത്തി അവരുടെ ആവശ്യങ്ങൾ  PAM ന്റെ ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.തൊഴിലാളികളുടെ പരാതികളിൽ മൊഴിയെടുക്കാൻ അധികാരികൾ തൊഴിലുടമയെയും കമ്പനിയുടെ നിയമോപദേശകനെയും വിളിച്ചുവരുത്തിയിരുന്നു

സംഭവത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും സമരക്കാർ നൽകിയ പരാതികളിൽ നടപടി ക്രമങ്ങൾ പാലിക്കണമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സൂചിപ്പിച്ചു. ഈ വിഷയത്തിൽ ശരിയായ നടപടിക്രമങ്ങൾ പിന്തുടരാനും PAM ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്