അംബാസഡർ സിബി ജോർജ് കുവൈത്ത് വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
30

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് വിദേശകാര്യ സഹമന്ത്രി മജ്ദി അഹമ്മദ് അൽ-ദാഫിരിയുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ സംഭവവികാസങ്ങൾക്ക് പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഡെപ്യൂട്ടി മിനിസ്റ്റേഴ്‌സ് ഓഫീസിലെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ഹിസ് എക്‌സലൻസി അംബാസഡർ അയ്ഹാം അബ്ദുല്ലത്തീഫ് അൽ ഒമർ യോഗത്തിൽ പങ്കെടുത്തു.