കുവൈത്ത് സിറ്റി : വിശുദ്ധ റമദാൻ മാസത്തിൽ കുവൈത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയം സിവിൽ സർവ്വീസ് ബ്യൂറോ പ്രഖ്യാപിച്ചു. വിജ്ഞാപനമനുസരിച്ച് സർക്കാർ ഏജൻസികളുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9.30 മുതൽ ഉച്ചക്ക് 2 മണി വരെ ആയിരിക്കും.
ജോലിയുടെ പ്രത്യേക സ്വഭാവമോ സാഹചര്യങ്ങളോ ഉൾക്കവർക്ക് കാലത്ത് പത്ത് മണി മുതൽ ഉച്ചക്ക് രണ്ട് മുപ്പത് വരെയാണു പ്രവൃത്തി സമയം. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷമായി റമദാൻ മാസത്തിൽ സർക്കാർ ഓഫീസുകൾ പ്രവൃത്തിച്ചിരുന്നില്ല.