കുവൈത്ത് സിറ്റി: ഫിലിപ്പീൻസ്വദേശിനിയായ ഭാര്യയെ കൊലപ്പെടുത്തിയ പ്രവാസി നാട് വിട്ടു. ഈജിപ്ത് സ്വദേശിയാണ് നാട് വിട്ടത്. ഇവരുടെ അപ്പാർട്ട്‌മെന്റിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിക്കുന്നത് ബിൽഡിംഗ് കെയർടേക്കറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൊലപാതക വിവരം പുറത്ത് വന്നത്. പോലീസ് സംഭവസ്ഥലത്തേത്തി മൃതദേഹം പരിശോധിച്ചതിൽ നിന്നും കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകമെന്ന് കണ്ടെത്തി. കുറ്റകൃത്യത്തിന് ശേഷം ഭർത്താവ് രാജ്യം വിട്ടതായി അന്വേഷണ സംഘം പറഞ്ഞു.