244 പുതിയ കൊറോണ കേസുകൾ

0
19

കുവൈത്ത് സിറ്റി:കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 244 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കുവൈത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 149017 ആയി. 2 കോവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. ആരോഗ്യ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. അതേസമയം 24 മണിക്കൂറിനിടെ 340 പേർ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടർ അബ്ദുള്ള അൽ സനദ് അറിയിച്ചു.