കെഎൻപിസിയുടെ പരിസ്ഥിതി ഇന്ധന പദ്ധതി പ്രവർത്തനക്ഷമമായി

0
14

കുവൈത്ത് സിറ്റി: കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി (കെഎൻപിസി) മിന അബ്ദുല്ല റിഫൈനറിയിൽ പാരിസ്ഥിതിക ഇന്ധന പദ്ധതിയുടെ പൂർത്തീകരണം ആഘോഷിച്ചു. അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്.

കുറഞ്ഞ രീതിയിലുള്ള കാർബൺ എമിഷനുള്ള ഇന്ധനത്തിലൂടെ  നമ്മുടെ രാജ്യത്തിന്റെ ആവശ്യങ്ങളും  അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യങ്ങളും നിറവേറ്റുന്ന മികച്ച മാതൃകയാണ് കുവൈത്ത് ലോകത്തിനു മുന്നിൽ കാഴ്ച വയ്ക്കുന്നതെന്ന് കുവൈത്ത് കിരീടാവകാശി പ്രസംഗത്തിൽ പറഞ്ഞു