കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വ്യോമയാന അതോറിറ്റി ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . മണൽ കൊടുങ്കാറ്റ് പ്രവചിക്കുന്നതിനും നിരീക്ഷണ ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനുമുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കുന്നതുൾപ്പെടെ നിരവധി സംരംഭങ്ങൾ ജനറൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റ് (ഡിജിസിഎ) നടപ്പാക്കുന്നുണ്ടെന്ന് ഡിജിസിഎ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി വ്യക്തമാക്കി.
കാറ്റിനും മിന്നലിനും എതിരായ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ പരിശോധിക്കുന്നതിനുള്ള ഒരു സംവിധാനം സ്ഥാപിക്കുന്നത് അതോറിറ്റിയുടെ പരിഗണനയിലാണെന്ന് അൽ-ജലാവി പറഞ്ഞു.