കുവൈത്ത് സിറ്റി : കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് അൽ-നാസർ റഷ്യൻ അംബാസഡർ നിക്കോളായ് മകരോവുമായി മന്ത്രാലയ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി, ഉക്രൈൻ പ്രതിസന്ധി സംബന്ധിച്ചായിരുന്നു ചർച്ച. അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭ തത്ത്വങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും രാജ്യങ്ങളുടെ പരമാധികാരവും, സ്വതന്ത്രവും ഉറപ്പാക്കണമെന്ന് നിലപാട് അദ്ദേഹം ചർച്ചയിൽ മുന്നോട്ടുവച്ചു. പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണുന്നതിന് വെടിനിർത്തൽ, അടക്കമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
Home Middle East Kuwait ഉക്രൈൻ പ്രതിസന്ധി; കുവൈത്ത് വിദേശകാര്യ മന്ത്രി റഷ്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി