നിബന്ധനകളോടെ പള്ളികളിൽ ഇഫ്ത്താർ നടത്താം

0
9

കുവൈത്ത്​ സിറ്റി:   നിബന്ധനകളോടെ പള്ളികളിൽ ഇഫ്ത്താർ നടത്താൻ അനുമതി. ഔഖാഫ്‌ മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവിറക്കി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പള്ളികളിൽ നോമ്പ്‌ തുറ നടത്തുന്നതിനു മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. നോമ്പുതുറ വിഭവങ്ങൾ പാഴ്സലായി പാക്കറ്റുകളിൽ നൽകാനായിരുന്നു നിർദ്ദേശിച്ചത്. പുതുതായി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് അനുസരിച്ച്  ഗവർണറേറ്റുകളിലെ ബന്ധപ്പെട്ട അധികൃതരുടെ മുൻകൂർ അനുമതിയോടെ ഇഫ്താർ നടത്താം.

മന്ത്രാലയം  നിർദ്ദേശിച്ചിരിക്കുന്ന  നിബന്ധനകൾ അനുസരിച്ച് മഗ്‌രിബ് ബാങ്കിന്​ 20 മിനിറ്റ്​ മുമ്പ്​ മാത്രമെ ഷീറ്റ്​ വിരിക്കാൻ പാടുള്ളൂ.നോമ്പ്‌ തുറ കഴിഞ്ഞ ഉടൻ ഇഫ്താർ സംഘാടകർ ഷീറ്റ്​ മടക്കി വൃത്തിയാക്കി വെക്കണം, നിബന്ധനകൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഓരോ പള്ളിയിലേയും ഇമാമുമാർ ഇവ ഉറപ്പുവരുത്തണം.പള്ളി മുറ്റത്ത്​ റമദാൻ തമ്പ്​ കെട്ടാൻ പാടുള്ളതല്ല.പള്ളി മതിലിനു പുറത്ത്​ കെട്ടുന്ന തമ്പിന്​
മസ്​ജിദിൽനിന്ന്​ വൈദ്യുതി ബന്ധം നൽകാൻ പാടില്ലെന്നും മന്ത്രാലയം ഇറക്കിയ വിജ്നാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്