400 ബില്യൺ ഡോളർ  കയറ്റുമതി, പുതിയ റെക്കോർഡുമായി ഇന്ത്യ

0
12

400 ബില്യൺ ഡോളർ  കയറ്റുമതിയുടെ പുതിയ റെക്കോർഡുമായി ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേഖലയിൽ വൻ കുതിച്ചു ചാട്ടം നടത്തിയതായി കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. കോ വിഡ് ലോകത്താകമാനം വ്യാപാരത്തെ തളർത്തി. എന്നാൽ കോവിഡിന് മുമ്പുള്ള വർഷങ്ങളായി താരതമ്യം ചെയ്യുമ്പോൾ ( 2018-19-ൽ) 330 ബില്യൺ ഡോളറാണ്  ചരക്ക് കയറ്റുമതിയിൽ ഇന്ത്യയുടെ മികച്ച നേട്ടം.

കോവിഡിൻ്റെ പ്രത്യാഘാതങ്ങളിൽ നിന്ന് കയറുന്നതിനായി സർക്കാർ സ്വീകരിച്ച പരിഷ്കാരങ്ങൾ, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം, കയറ്റുമതി പ്രോത്സാഹന പദ്ധതികൾ തുടങ്ങിയവ മികച്ച നേട്ടം കൈവരിക്കുന്നതിന് സഹായകമായി. ചെറുകിട സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും  പ്രത്യേക ഊന്നൽ നൽകി. യുഎഇ യുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) നിലവിൽ വന്നു.  ഇന്ത്യ കഴിഞ്ഞ ദശകത്തിൽ ഏർപ്പെട്ടതിൽ  തീർത്തും വലിയതും സമ്പൂർണ്ണവുമായ സ്വതന്ത വ്യാപാര കരാറാണ് ഇന്ത്യ-യുഎഇ സിഇപിഎ.

വ്യാപാരം, വ്യാപാരത്തിലേക്കുള്ള സാങ്കേതിക തടസ്സങ്ങൾ (TBT), സാനിറ്ററി & ഫൈറ്റോസാനിറ്ററി (SPS) നടപടികൾ, ടെലികോം, കസ്റ്റംസ് നടപടിക്രമങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, സർക്കാർ സംഭരണം, ഐപിആർ, നിക്ഷേപം എന്നിവ ഉൾക്കൊള്ളുന്ന ഒരു സമഗ്ര കരാറാണ് ഇത്.

നിലവിലെ സാഹചര്യത്തിൽ ലോകത്ത് ഇന്ത്യ മൂന്നാമത്തെ വലിയ സ്റാർട്അപ്  ഇക്കോസിസ്റ്റമാണ്, എന്നാൽ ലോകത്തിലെ ഒന്നാം നമ്പർ സ്റ്റാർട്ടപ്പ് ഡെസ്റ്റിനേഷൻ ആകുക എന്നതാണ് ലക്ഷ്യം. എക്സ്പോ2020 ദുബായിൽ പ്രദർശിപ്പിച്ച 700 സ്റ്റാർട്ടപ്പുകളെല്ലാം ഭാവിയിലേക്കുള്ള പുതിയ അവസരങ്ങളും ആശയങ്ങളും കൊണ്ട് സമ്പന്നമാക്കി. ദേശീയ സ്മാർട്ട് അപ്പ് അവാർഡുകൾക്കായി ഏപ്രിൽ 15 വരെ അപേക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.