കുവൈത്ത് സിറ്റി: ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനായി സർക്കാർ ഏജൻസികൾ അവരുടെ പ്രകടനം വിലയിരുത്തുന്നതായി അല്‍- റായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ജീവനക്കാരില്‍ ആരൊക്കെ മികച്ച പ്രകടനം നടത്തിയെന്ന് വിലയിരുത്തും, ഇവർക്ക് ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.
മൂല്യനിര്‍ണയത്തില്‍ പരിഗണിക്കുന്ന ഘടകങ്ങളിലൊന്നാണ് ജീവനക്കരുടെ ഹാജരെന്ന് സിവില്‍ സര്‍വീസ് കമ്മിഷൻ (സിഎസ്‌സി) വൃത്തങ്ങള്‍ വ്യക്തമാക്കിയതായി വാർത്തയിൽ പറയുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ അവരുടെ ജീവനക്കാരുടെ മൂല്യനിര്‍ണയം ആരംഭിച്ചതായി ശ്രോതസ്സുകള്‍ സ്ഥിരീകരിച്ചു. പല വകുപ്പുകളിലെ മുഴുവന്‍ മൂല്യനിര്‍ണയ പ്രക്രിയ പൂര്‍ത്തിയാക്കിയതായും മറ്റുള്ള സ്ഥാപനങ്ങളില്‍ പകുതി ജീവനക്കാരുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതായും വൃത്തങ്ങള്‍ അറിയിച്ചു. ഫലങ്ങള്‍ അംഗീകാരത്തിനായി മന്ത്രിമാര്‍ക്ക് കൈമാറും