കുവൈത്ത് സിറ്റി : 60 വയസ്സിനു മുകളിൽ പ്രായമുള്ള ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ താമസ രേഖ പുതുക്കൽ പുനരാരംഭിച്ചതായി മാനവ ശേഷി സമിതി അധികൃതർ വ്യക്തമാക്കി. മുൻ നിശ്ചയിച്ച പ്രകാരം, 250 ദിനാർ ഫീസും 500 ദിനാറിന്റെ ആരോഗ്യ ഇൻഷുറൻസും ഏർപ്പെടുത്തിയാണു രേഖ പുതുക്കി നൽകുന്നത്.
നേരത്തെ, ഈ നടപടി ഭരണ ഘടന വിരുദ്ധമാണെന്ന് അപ്പീൽ കോടതി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ബിസിനസ് സംരംഭകരുടെ യൂനിയൻ സമർപ്പിച്ച അപ്പീൽ പരിഗണിച്ചായിരുന്നു ഇത്. തുടർന്നാണ് താമസ രേഖ പുതുക്കുന്നത് താൽക്കാലികമായി നിർത്തി വെച്ചത്. എന്നാൽ അപ്പീൽ കോടതി വിധിക്കെതിരെ മാനവശേഷി ശേഷി അധികൃതർ സമർപ്പിച്ച ഹരജിയിൽ ഈ മാസം 28 നു അനുകൂല വിധി വന്നതോട് കൂടിയാണു തീരുമാനം വീണ്ടും നടപ്പിലാക്കുന്നത്.