ഇന്ധന – പാചക വാതക വില വർധവിനെതിരെ ‘പ്രതിഷേധ വാര’വുമായി ഐഎൻഎൽ

0
22

ഇന്ധന – പാചക വാതക വില  വർധവിൻ്റെ മറവിൽ കേന്ദ്ര സർക്കാർ നടത്തുന്ന ഈ തീവെട്ടി കൊള്ളക്കെതിരെ ഐ എൻ എൽ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധ വാരം സംഘടിപ്പിക്കുന്നു.   ഏപ്രിൽ 1 മുതൽ 7 വരെ ‘പ്രതിഷേധ വാരം’ സംഘടിപ്പിക്കാനാണ് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയിൽ ധാരണയായത്.  .

രണ്ടാം യുപിഎ സർക്കാർ പെട്രോളിയത്തിന്റെയും പിന്നീട് അധികാരത്തിലേറിയ എൻഡിഎ സർക്കാർ ഡീസലിന്റെയും വില നിയന്ത്രണാവകാശം  എടുത്തുമാറ്റി.  കോവിഡ് കാലത്തു പോലും പെട്രോൾ – ഡീസൽ നികുതി വർധിപ്പിച്ച അധികാരികൾ ഈ രംഗത്തെ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് നികുതി ഇളവുകളും, കോടികളുടെ ലാഭം കൊയ്യാനുള്ള അവസരവും സൃഷ്ടിക്കുകയും ചെയ്തതായും സംസ്ഥാന കമ്മിറ്റി വിമർശിച്ചു

അന്യായമായി നികുതിയും സെസും ഏർപ്പെടുത്തി സാധാരണക്കാരെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങളോട് നികുതി കുറക്കാൻ ആവശ്യപ്പെടുന്നത് നീതീകരിക്കാനാവില്ല എന്നും  കമ്മറ്റി വിലയിരുത്തി. യാഥാർഥ്യങ്ങൾ എല്ലാം മറച്ചു വെച്ചു കേന്ദ്ര സർക്കാരിന് മുന്നിൽ നിശബ്ദരായിരിക്കുന്ന യുഡിഎഫ് കേന്ദ്ര സർക്കാരിന് വളമാവുകയാണ് എന്നും ആരോപിച്ചു.

ഇന്ധന – പാചക വാതക വില വർദ്ധനവിനെ തുടർന്ന് അവശ്യ സാധനങ്ങളുടെ വിലയും, ഓട്ടോ ടാക്സി ബസ് ചാർജുകളും കുതിച്ചുയരുകയാണ്. രാജ്യത്തെ സാധാരണക്കാരെ ദുരന്തത്തിലേക്ക് തള്ളി വിടുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ‘പ്രതിഷേധ വാരം’ വിജയിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു .