KEA മെമ്പർഷിപ്പ് ക്യാമ്പയിൻ സമാപിച്ചു

0
26

കണ്ണൂർ എക്സ്പാറ്റ്‌സ് അസോസിയേഷൻ കുവൈത്ത് (KEA)10-ാ വാർഷികത്തിനോടനുബന്ധിച്ചു 2022-23വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ മാർച്ച് 1മുതൽ 31വരെ നടത്തി
30ദിവസത്തെ കാലപരിധിക്കുള്ളിൽ കണ്ണൂർ ജില്ലയിലെയും മാഹിയിലെയും പ്രവാസികളായ നിരവധി കുവൈറ്റിലെ അംഗങ്ങൾ ക്ക്‌ ,അസോസിയേഷന്റെ അംഗത്വം നൽകാൻ സാധിച്ചതിൽ ,ക്യാമ്പയിന് നേതൃത്വം നൽകിയ എല്ലാ ഭാരവാഹികൾക്കും പ്രസിഡന്റ് ഷെറിൻ മാത്യു അഭിനന്ദനങ്ങൾ അറിയിച്ചു .

ക്യാമ്പയിൻ സമാപന ചടങ്ങിൽ മഹ്‌ബോള ഏരിയ കോർഡിനേറ്റർ റോയ് ആൻഡ്രൂസ് ,ശ്രീ .സ്റ്റിൽവിനും കുടുംബത്തിനും മെമ്പർഷിപ് ഫോം കൈമാറി .
എക്സിക്യൂട്ടീവ് മെംബേർ ഷനോജ് ,വൈസ് ചെയർ പേഴ്സൺ പ്രിയ ,സോണിയ ,സഹീർ ,ഷിബിൻ ,റ്റോജോ ,സോണിയ ആന്റണി എന്നിവർ പങ്കെടുത്തു .വൈസ് പ്രസിഡന്റ് സന്തോഷ്‌ കുമാർ നന്ദി രേഖപ്പെടുത്തി.