ഐഎൻഎൽ സംസ്ഥാന നേതൃത്വത്തിൽ കരുത്തായി പ്രവാസി നേതാക്കൾ

0
27

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാരവാഹിത്തങ്ങളിലും നയരൂപീകരണ സംവിധാനങ്ങളിലും പ്രവാസികൾക്കും പ്രാതിനിധ്യം നൽകുന്നത് വളരെ അപൂർവ്വമാണ്. പ്രവാസി സംഘടനകളേയും നേതാക്കളേയും നാട്ടിലെ സംഘടനാ ചെലവുകൾ ക്കുള്ള ഫണ്ടിങ് സോഴ്സ് മാത്രമായി കാണുന്നവരാണ് ഏറിയ പങ്കും.

അതിൽനിന്നെല്ലാം വ്യത്യസ്തമായി, ഇത്തവണ ഐഎൻഎൽ സംസ്ഥാന കമ്മറ്റി നിലവില്‍ വന്നപ്പോള്‍ ഐഎംസിസിയുടെ മൂന്ന് ജിസിസി നേതാക്കളെ പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ സംസ്ഥാന നേതൃത്വത്തിലേക്ക് സംസ്ഥാന കൗൺസിൽ തെരഞ്ഞെടുത്തത് ഏറെ മാതൃകാപരവും അഭിനന്ദനാർഹവുമാണ്. ഐഎൻഎൽ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട സത്താർ കുന്നിൽ, പാര്‍ട്ടിയുടെ നയരൂപീകരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജിസിസി ചെയർമാൻ എഎം അബ്ദുല്ലക്കുട്ടിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജിസിസി ജനറൽ കൺവീനർ പിപി സുബൈറിനും ഓരോ ഐഎംസിസി പ്രവർത്തകന്റെയും ഹൃദയം നിറഞ്ഞ ആശംസകള്‍.