അവശ്യവസ്തുക്കളുടെ വില സ്ഥിരത ഉറപ്പാക്കുമെന്ന് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി

0
33

കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യവസ്തുക്കൾക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഫഹദ് അൽ-ഷുറൈം. മറ്റ് ഘടകങ്ങൾ ഒന്നും തന്നെ രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വില സ്ഥിരതയെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്‌ച നടന്ന ഭക്ഷ്യസുരക്ഷാ കോൺഫറൻസിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് . കുവൈത്തിലെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തിയതായി പറഞ്ഞ അദ്ദേഹം, ഭക്ഷ്യവസ്തുക്കളുടെ ആവശ്യമായ കരുതൽ ശേഖരമുള്ളതായും അദ്ദേഹം പറഞ്ഞു.