ആറ് മാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്ത് തുടരുന്ന പ്രവാസികളുടെ റസിഡൻസി റദ്ദാക്കില്ലെന്ന് ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം

0
22

കുവൈത്ത് സിറ്റി : ആറ് മാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്ത് തുടരുന്ന പ്രവാസികളുടെ റസിഡൻസി റദ്ദാക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ജനറലിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് ഗാർഹിക തൊഴിലാളികൾക്ക് ബാധകമല്ല.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വീട്ടുജോലിക്കാർ ആറ് മാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്ത് താമസിച്ചാൽ അവരുടെ റെസിഡൻസി റദ്ദാക്കപ്പെടും.