പച്ചക്കറികളിൽ ഇലക്കറികളുടെ വിലയിൽ 76% വർധന

0
15

കുവൈത്ത് സിറ്റി: കുവൈത്തിൽ സാധനങ്ങളുടെ വില നിയന്ത്രിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടും റംസാനെ തുടർന്ന് അവശ്യ സാധനങ്ങളുടെ വിലയിൽ ഗണ്യമായ വർധനയുണ്ടായതായി പൊതുജനങ്ങൾ പരാതിപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഹകരണ സംഘങ്ങളിലും വാണിജ്യ വിപണികളിലും ഈത്തപ്പഴം, മാംസം, ചിക്കൻ, റമദാൻ സാധനങ്ങൾ എന്നിവയുടെ ആവശ്യകത വർധിച്ചു. പച്ചക്കറികളിൽ ഇല വിഭാഗങ്ങളിൽ പെടുന്നവയുടെ വില റമദാന് തൊട്ടുമുമ്പുള്ളതിനേക്കാൾ 76 ശതമാനത്തിലധികം കുടി. അൽ-ഫർദ മാർക്കറ്റിൽ തക്കാളി വിറ്റത് 3.2 മുതൽ 3.5 ദിനാറിന് വരെയാണ്, കഴിഞ്ഞ ആഴ്‌ച 1.5 മുതൽ 2 ദിനാർ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. വഴുതനങ്ങ, ഇറക്കുമതി കുരുമുളക് എന്നിവയുടെ സ്ഥിതിയും സമാനമാണ്. കടുത്ത മത്സരവും ഉൽപന്നങ്ങളുടെ വലിയ തോതിൽ സപ്ലൈയും കാരണം ഇറച്ചി വിലയിൽ കുറവുണ്ടായതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.