കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ-സയീദ് പുറപ്പെടുവിച്ച നിർദ്ദേശത്തിന് അനുസൃതമായി ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ ട്രാൻസ്ഫർ അഭ്യർത്ഥനകൾ സ്വീകരിച്ചു തുടങ്ങി. എല്ലാ ജീവനക്കാരെയും വർഷത്തിലൊരിക്കൽ സ്ഥലം മാറ്റാൻ അനുമതിയുണ്ടെന്ന് മന്ത്രി നിർദ്ദേശിച്ചിരുന്നു. ട്രാൻസ്ഫർ അഭ്യർത്ഥന ഫയൽ ചെയ്യുന്നത് കൃത്യമായ രീതിയിലാവണം “ട്രാൻസ്ഫർ ഫ്രം”, “ട്രാൻസ്ഫർ ടു” എന്നിവ വ്യക്തമാക്കണം ഒപ്പം ബന്ധപ്പെട്ട അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുടെ സമ്മതവും വേണം. ജീവനക്കാരുടെ സ്ഥലംമാറ്റത്തിനുള്ള അഭ്യർത്ഥനകൾ പരിഗണിക്കാൻ ആരോഗ്യ മന്ത്രാലയം ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് ജോലിയുടെ ആവശ്യകത, ആരോഗ്യ സൗകര്യങ്ങളുടെ സ്വഭാവം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും തീരുമാനങ്ങൾ എടുക്കുക.