കുവൈത്ത് പ്രധാനമന്ത്രി ഇന്ന് രാജി സമർപ്പിച്ചേക്കും

0
22

കുവൈത്ത് സിറ്റി: കുവൈത്തിൽ മന്ത്രി സഭാംഗങ്ങൾ പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹിനു രാജി സമർപ്പിച്ചു. ക്യാബിനറ്റിലെ 15 അംഗങ്ങളും പ്രധാന മന്ത്രിക്ക്‌ രാജി കത്ത്‌ നൽകി. പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ ഇന്ന് അമീറിനു രാജി സമർപ്പിക്കുമെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദിന്റെ നേതൃത്വത്തിലുള്ള നാലാമത്തെ ഇത്തമന്ത്രി സഭയാണു ഇപ്പോൾ രാജി വെക്കുന്നത്‌.

പാർലമെൻറിലെ ഭൂരിഭാഗം അംഗങ്ങളും
പ്രധാനമന്ത്രിയുമായി സഹകരിക്കില്ലെന്ന് നിലപാട് എടുത്തിരുന്നു. അതോടൊപ്പം ചില എംപിമാർ അദ്ദേഹത്തിനു എതിരെ സമർപ്പിച്ച കുറ്റ വിചാരണ നോട്ടീസിൽ സഭ ചർച്ച ചെയ്യാനിരിക്കേയുമാണു മന്ത്രി സഭ രാജിവെച്ചു ഒഴിയാൻ ഒരുങ്ങുന്നത്