സാൽമൊണല്ല അണുബാധ; കിൻഡർ ചോക്ലേറ്റ് ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കുവൈത്ത് PAFN

0
28

കുവൈത്ത് സിറ്റി: പല യൂറോപ്യൻ രാജ്യങ്ങളിലും യു കെയിലും സാൽമൊണല്ല പൊട്ടിപ്പുറപ്പെട്ടത് കിൻഡർ ചോക്ലേറ്റ് ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ  വ്യക്തമാക്കി.യൂറോപ്യൻ മുന്നറിയിപ്പിൽ ഉൾപ്പെടുന്ന എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും അവയുടെ സുരക്ഷയും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാണ് എന്നും അതോറിട്ടി വ്യക്തമാക്കി.