അനധികൃത സംഭാവനകൾ ശേഖരിക്കുന്ന കിയോസ്കുകൾ കുവൈത്തിൽ പൊളിച്ചുമാറ്റി

0
23

കുവൈത്ത് സിറ്റി: സാമൂഹിക കാര്യ മന്ത്രാലയം റമദാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾക്ക് രൂപം നൽകി. സംഘം നടത്തിയ പരിശോധനയിൽ അനധികൃത സംഭാവനകൾ ശേഖരിക്കുന്ന നിരവധി കിയോസ്കുകൾ പൊളിച്ചുമാറ്റി. കുവൈത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച്,  ജഹ്‌റ ഗവർണറേറ്റിലുടനീളം സ്ഥിതി ചെയ്യുന്ന ബൂത്തുകൾ സാമൂഹികകാര്യ മന്ത്രാലയം നീക്കം ചെയ്തു.