ഒമിക്രോൺ XE ; അതീവ ജാഗ്രത പുലർത്തണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം

0
23

കുവൈത്ത് സിറ്റി : പുതിയ  കൊറോണ  വകഭേദമായ ഒമിക്രോൺ XE പല ലോക രാജ്യങ്ങളിലും വ്യാപിക്കുന്ന സാഹചര്യത്തിൽ കുവൈത്ത്‌ ആരോഗ്യ മന്ത്രാലയവും കനത്ത ജാഗ്രത പുലർത്തുന്നു.  ആശങ്കപ്പെടേണ്ടതില്ലെന്നും ബ്രിട്ടനിൽ കഴിഞ്ഞ ജനുവരി മുതൽ റിപ്പോർട്ട് ചെയ്ത പുതിയ വകഭേദം നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി. പുതിയ വകഭേദം മൂലം ബ്രിട്ടനിൽ ഇതുവരെ അധ്യാപനം നടന്നിട്ടില്ല പരിമിതമായ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് . അതേസമയം,   വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനേകം യാത്രക്കാർ രാജ്യത്ത്‌ അനുദിനം പ്രവേശിച്ച്‌ കൊണ്ടിരിക്കുന്നതിനാൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട് എന്നും ആരോഗ്യ മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്തെ നിലവിലെ കൊറോണ സാഹചര്യം  വളരെയധികം മെച്ചപ്പെട്ട സ്ഥിതിയിൽ ആണെന്നും  ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ ആവർത്തിച്ചു..