ഏപ്രിൽ 1 മുതൽ  5 വരെ സാൽമിയ, ഹവല്ലി പ്രദേശങ്ങളിൽ നിന്ന് കുവൈത്ത് മുൻസിപ്പാലിറ്റി പിടിച്ചെടുത്തത് 45  കാറുകൾ

0
24

കുവൈത്ത് സിറ്റി: കുവൈത്തിലെ  ഹവല്ലി, സാൽമിയ പ്രദേശങ്ങളിൽ റോഡിൽ തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ പാർക്കുചെയ്തിരുന്ന വാഹനങ്ങൾ മുനിസിപ്പാലിറ്റി അധികൃതർ നീക്കംചെയ്തു. പൊതുജനങ്ങളുടെ കാഴ്ച മറക്കുന്ന രീതിയിലായിരുന്നു മിക്ക വാഹനങ്ങളും നിർത്തിയിട്ടിരുന്നത്. മുനിസിപലിറ്റി ഹവല്ലി ബ്രാഞ്ച് അധികൃതരാണ്  വിപുലമായ ഫീൽഡ് ടൂർ നടത്തിയത് . ഏപ്രിൽ 1 മുതൽ  5 വരെ സാൽമിയ, ഹവല്ലി പ്രദേശങ്ങളിൽ നിന്ന് 45  കാറുകൾ അധികൃതർ നീക്കം ചെയ്തു. നോട്ടീസ് പീരിയഡ് സഹിതമുള്ള മുന്നറിയിപ്പ് സ്റ്റിക്കറുകൾ അധികൃതർ വാഹനങ്ങളിൽ പതിക്കുകയും നോട്ടീസ് കാലാവധി അവസാനിച്ചതിന് ശേഷം ഇവ അതത് സ്ഥലങ്ങളിൽ തുടർന്ന് സാഹചര്യത്തിലാണ് ഇവ നീക്കം ചെയ്തത്. പിടിച്ചെടുത്ത കാറുകൾ മുനിസിപ്പാലിറ്റി ഗാരേജിലേക്ക് മാറ്റി, വാഹന ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.