സ്വദേശി  വൽക്കരണ നിരക്ക് 99 ശതമാനത്തിലെത്തിയതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ്

0
13

കുവൈത്ത് സിറ്റി: സ്വദേശി  വൽക്കരണ നിരക്ക് 99 ശതമാനത്തിലെത്തിയതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് സ്ഥിരീകരിച്ചു. കുവൈറ്റ് കൺസൾട്ടന്റുമാരെ പിരിച്ചുവിട്ടതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയായാണ് അധികാരികൾ ഇക്കാര്യം അറിയിച്ചത്. തദ്ദേശീയരായ തൊഴിലാളികളുടെ കഴിവുകൾ വികസിപ്പിച്ച് അവരെ  ജോലികൾക്ക് പൂർണ്ണ യോഗ്യതയുള്ളവരാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി സ്വദേശിവൽക്കരണം  നടപ്പാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.

സെക്കണ്ടഡ് കൺസൾട്ടന്റുമാരെ അവരുടെ യഥാർത്ഥ തൊഴിലുടമകളിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച സിവിൽ സർവീസ് കമ്മീഷൻ ഉത്തരവിട്ടിരുന്നു ഇത് മുൻനിർത്തി ആകാം വ്യാജപ്രചരണങ്ങൾ ഉടലെടുത്തത് എന്നും  അധികൃതർ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.