ലഹരി കടത്ത്; 2022 ന്റെ ആദ്യ പാദത്തിൽ പിടിയിലായത്  638 പേർ

0
32

2022 ന്റെ ആദ്യ പാദത്തിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കുവൈത്തിൽ പിടിയിലായത്  638 പേരെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

മയക്കുമരുന്ന് മാഫിയകൾ യുവാക്കളെ ലക്ഷ്യം വച്ചാണ് പ്രവർത്തിക്കുന്നത്, ഈ സാഹചര്യത്തിൽ സാമൂഹിക നന്മയ്ക്കായി ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളുമായി  സഹകരിച്ച് ഇത്തരക്കാർക്കെതിരായ നടപടികൾ കർശനമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.