ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഐസി‌സി‌ആർ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

0
28

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസി‌സി‌ആർ) സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. കുവൈത്തിലെ ഇന്ത്യൻ കലാകാരന്മാരുടെ കലാപ്രകടനങ്ങളും ഇതിനോടനുബന്ധിച്ച് അരങ്ങേറി. അതോടൊപ്പം 2022 ജൂൺ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ കർട്ടൻ റൈസർ പരിപാടികളും നടന്നു.

അംബാസഡർ സിബി ജോർജ്, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും  വൈവിധ്യങ്ങളും തൻ്റെ ഉദ്ഘാടനപ്രസംഗത്തിൽ എടുത്തുപറഞ്ഞു, ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ശ്രീ മൗലാന അബുൽ കലാം ആസാദിനെയും ICCR സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ  സംഭാവനകളെയും അനുസ്മരിച്ചു.  ഐഡിവൈ 2022 വരെ എംബസിയിൽ എല്ലാ ദിവസവും കുവൈറ്റിൽ യോഗ പരിപാടികൾ നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജനുവരി-മാർച്ച് കാലയളവിലെ ആയുഷ് ബുള്ളറ്റിനും അദ്ദേഹം പുറത്തിറങ്ങി.