2,50,000 ലിറിക്ക ഗുളികകൾ പിടിച്ചെടുത്തു

0
14

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വൻതോതിൽ കടത്താൻ ശ്രമിച്ച ലിറിക്ക ഗുളികകൾ കുവൈറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ചൈനയിൽ നിന്ന് എത്തിയ വസ്ത്രങ്ങൾ എന്ന് ലേബൽ ചെയ്ത ഷിപ്പ്‌മെന്‍റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഏകദേശം 250,000 ലിറിക്ക ഗുളികകൾ അടങ്ങിയ ബാഗുകൾ കണ്ടെത്തി . മൃഗങ്ങളുടെ ഭക്ഷ്യ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. എല്ലാ കസ്റ്റംസ് നടപടിക്രമങ്ങളും പൂർത്തിയാക്കി.