കുവൈത്ത് സിറ്റി: അമിതമായ മലിനീകരണവും കടൽ വെള്ളത്തിൽ ലയിക്കുന്ന ഓക്‌സിജന്റെ അളവിൽ ഉണ്ടായ കുറവും കാരണം കുവൈറ്റ് ഉൾക്കടലിൽ മത്സ്യങ്ങൾ ചത്തൊടുങ്ങാനും കടൽ ജീവികളുടെ നാശത്തിനും സാധ്യതയുണ്ടെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി മുന്നറിയിപ്പ് നൽകി. അതോറിറ്റിയുടെ പ്രതിനിധികൾ കൾ വിവിധ പ്രദേശങ്ങളിൽ നിന്നായി നടത്തിയ ഫീൽഡ് അന്വേഷണങ്ങൾക്കും ലബോറട്ടറികളിൽ നടത്തിയ പരിശോധന റിപോർട്ട്കൾക്കും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
കടൽ ജലത്തിലെ മലിനീകരണത്തിന്റെ അനുപാതം വർദ്ധിച്ചു, അതിന്റെ ഫലമായി വെള്ളത്തിൽ ഓക്സിജന്റെ ശതമാനം കുറയുന്നതായി അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദ് വ്യക്തമാക്കി. ഉയർന്ന തോതിലുള്ള മലിനീകരണം മത്സ്യങ്ങളുടെ ചത്തൊടുങ്ങലിനെയും വരും ദിവസങ്ങളിൽ ചുവന്ന വേലിയേറ്റ പ്രതിഭാസങ്ങൾക്കും കാരണമായേകുമെന്നും അദ്ദേഹം സൂചിപ്പിച്ചു , കുവൈറ്റ് ബേയിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും മലിനീകരണ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അടിയന്തര പരിഹാരങ്ങൾ സ്വീകരിക്കണം അദ്ദേഹം പറഞ്ഞു.