അബു ഹലീഫയിലെ വാണിജ്യ സമുച്ചയത്തിലെ അഗ്നിനിധ നിയന്ത്രണവിധേയമാക്കി

0
31

കുവൈത്ത് സിറ്റി : അബു ഹലീഫയിലെ വാണിജ്യ സമുച്ചയത്തിലെ കടയ്ക്കുള്ളിൽ ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി കുവൈത്ത് അഗ്നിശമന സേന വിഭാഗം അറിയിച്ചു. തീപ്പിടുത്തത്തില്‍ ആളപായമില്ല. മങ്കഫ്, ഫഹാഹീല്‍,ഖുറൈന്‍ അഗ്നിശമനസേനാ യൂണിറ്റുകളെത്തിയാണ് തീയ്യണച്ചത്. ഷോപ്പിങ് കോംപ്ലക്സിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള കടയിലാണ് തീപ്പിടുത്തം ഉണ്ടായത്.