കെഎസ്ഇബി സമരം തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ചെയര്‍മാന്‍ ബി അശോകുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ മന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കെ എസ് ഇ ബി ഉദ്യോഗസ്ഥരും ചെയര്‍മാനൊപ്പമുണ്ടായിരുന്നു. ഓഫീസേഴ്‌സ് അസോസിയേഷനുമായുള്ള പ്രശ്‌നങ്ങള്‍ ചെയര്‍മാന്‍ തന്നെ ഇടപെട്ട് പരിഹരിക്കുമെന്നും വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നും കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി കെ കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.ഓഫിസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിരാഹാര സമരവും തുടരുന്ന സാഹചര്യത്തിലാണ് മന്ത്രി ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തിയത്.