സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ സഹായി അറസ്റ്റില്‍. സുഭാഷ് ശങ്കര്‍ ആണ് പിടിയിലായത്. ഈജിപ്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ മുംബൈയിലെത്തിച്ച് സി ബി ഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാജ്യത്തെ ബേങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരച്ചടക്കാതെ വിദേശത്തേക്ക് മുങ്ങിയ നീരവ് മോദിയുടെ എറ്റവും അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് സുഭാഷ് ശങ്കറെന്നാണ് സി ബി ഐ പറയുന്നത. തട്ടിപ്പില്‍ ഇയാളും പങ്കാളിയാണെന്നും അന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍