കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ ഭരണഘടനാ ശില്പി ഡോ.ബി.ആർ അംബേദ്കറുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചു . അംബാസിഡർ സിബി ജോർജ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ബാബാസാഹെബ് ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനത്തോടൊപ്പം മഹാവീർ ജയന്തി കൂടിയാണ് ഏപ്രിൽ 14നെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം വിഷു, ബൈശാഖി, വൈശാഖദി, പൊയില ബോയ്ശാഖ്, മഹാ ബിശുഭ സംക്രാന്തി, പുത്തണ്ടു തുടങ്ങിയ വിവിധ ഉത്സവങ്ങൾ ഇയാൾ ആഴ്ചയിൽ കടന്നു വരുന്ന സാഹചര്യത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ അസംബ്ലിയിലെ ഡോ. അംബേദ്കറിൻ്റെ പ്രസംഗത്തിൽ നിന്നുള്ള ഏതാനും വാക്കുകൾ അംബാസഡർ ഉദ്ധരിച്ചു: “സാമൂഹ്യ ജനാധിപത്യത്തിന്റെ അടിത്തറയിലല്ലാതെ രാഷ്ട്രീയ ജനാധിപത്യം നിലനിൽക്കില്ല. സാമൂഹിക ജനാധിപത്യം എന്താണ് അർത്ഥമാക്കുന്നത്? സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ജീവിത തത്വങ്ങളായി അംഗീകരിക്കുന്ന ഒരു ജീവിതരീതിയാണ് സമത്വമില്ലായിരുന്നെങ്കിൽ സ്വാതന്ത്ര്യം പലരുടെയും മേൽ ചിലരുടെ മേൽക്കോയ്മ ഉണ്ടാക്കും. സാഹോദര്യം ഇല്ലെങ്കിൽ, സ്വാതന്ത്ര്യം പലരുടെയും മേൽ ചിലരുടെ മേൽക്കോയ്മ ഉണ്ടാക്കും. സാഹോദര്യമില്ലാതെ, സ്വാതന്ത്ര്യവും സമത്വവും ഒരു സ്വാഭാവിക ഗതിയായി മാറില്ല. ”. രാഷ്ട്രപതിയുടെ സന്ദേശത്തിൽ നിന്നുള്ള പ്രശസ്ത ഭാഗങ്ങളും അംബാസിഡർ പ്രസംഗത്തിൽ ഉദ്ധരിച്ചു: