കുവൈത്തിൽ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിനായുള്ള കേന്ദ്ര ഏജൻസി സ്ഥാപിക്കണമെന്ന് നിർദ്ദേശം

0
29

കുവൈത്ത് സിറ്റി:   ദുരന്തങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിനായുള്ള കേന്ദ്ര ഏജൻസി സ്ഥാപിക്കണമെന്ന നിർദ്ദേശം പാർലമെന്ററി ഇന്റീരിയർ, ഡിഫൻസ് കമ്മിറ്റി അംഗീകരിച്ചു. ഡോ. ഹമദ് അൽ-മതർ, ഡോ. ​​അബ്ദുൽ അസീസ് അൽ-സഖാബി എന്നിവരാണ് ഇതുസംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചത്. സമിതി റിപ്പോർട്ട് അനുസരിച്ച്,  എല്ലാ അംഗങ്ങളുമായി നടത്തിയ ചർച്ചകൾക്കും അഭിപ്രായ രൂപീകരണത്തിനുശേഷം ആണ് അംഗീകാരം നൽകിയത് തുടർന്ന് മന്ത്രി സഭയ്ക്ക് റഫർ ചെയ്തു.