പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എസ്.കെ.ശ്രീനിവാസൻ (40) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. നഗരമധ്യത്തിലെ മാർക്കറ്റിനുള്ളിൽ സ്ഥിതി ചെയ്യുന്ന ശ്രീനിവാസന്റെ വർക്ഷോപ്പിൽ അഞ്ചംഗ സംഘം മൂന്ന് ബൈക്കുകളിൽ എത്തി വെട്ടുകയായിരുന്നു. ആക്രമണത്തിന് ശേഷം സംഘം സ്ഥലത്തുനിന്നും രക്ഷപെടുകയും ചെയ്തു.കൈയ്ക്കും കാലുകളിലും കഴുത്തിലും വെട്ടേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മരണം സംഭവിച്ചു. മുറിവുകളിൽ നിന്നും രക്തം കാര്യമായി വാർന്ന് പോയതാണ് മരണകാരണമെന്നാണ് വിവരം.