ഗാര്‍ഹിക തൊഴിലാളി വിസകൾ അനുവദിക്കാന്‍ പാര്‍ലമെന്ററി ഇന്റീരിയര്‍ ഡിഫന്‍സ് കമ്മിറ്റി അംഗീകാരം നൽകി 

0
22

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വിസ അനുവദിക്കാന്‍ നാഷണല്‍ അസംബ്ലി സെക്രട്ടറി ഫാര്‍സ് അല്‍ ദൈഹാനി സമര്‍പ്പിച്ച നിര്‍ദേശത്തില്‍ പാര്‍ലമെന്ററി ഇന്റീരിയര്‍ ഡിഫന്‍സ് കമ്മിറ്റി അംഗീകരിച്ചു.  ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും  പാലിച്ചുകൊണ്ടായിരിക്കും ഇത്. രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. കൊവിഡ് മഹാമാരിയുടെ പ്രാരംഭഘട്ടത്തിലാണ് ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഏറ്റവും കുറഞ്ഞത്. ഔദ്യോഗിക സ്ഥിതിവിവര കണക്കുകള്‍ പ്രകാരം, 2020 ഡിസംബര്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ ഏകദേശം 75,000 ഗാര്‍ഹിക തൊഴിലാളികള്‍ കുവൈത്ത് വിട്ടു.  കഴിഞ്ഞ ഡിസംബര്‍ വരെ 593,684 തൊഴിലാളികളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. തൊട്ടുമുമ്പുള്ള വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2020 ഡിസംബറില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 668,000 ല്‍ കൂടുതലായിരുന്നു.