കുവൈത്ത് രാജ്യത്തെ കോവിഡ് സ്ഥിതി മുൻകാലങ്ങളെക്കാൾ മികച്ച സാഹചര്യത്തിൽ എത്തിയതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം 65 പുതിയ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് കഴിഞ്ഞ കോവിഡ് തരംഗത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. ഈദുൽ ഫിത്തർ അവധി ദിനങ്ങൾക്ക് മുൻപായി രാജ്യത്ത് നിലവിലുള്ള എല്ലാ മുൻകരുതലുകളും ലഘൂകരിക്കാൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .