ഫഹാഹീൽ :സൗഹൃദ വേദി ഫഹാഹീൽ ഏരിയ ഇഫ്താർ സംഗമം നടത്തി.
ഫഹാഹീൽ യൂണിറ്റി സെന്ററിൽ വെച്ച് നടന്ന സൗഹൃദ ഇഫ്താർ
സൗഹൃദ വേദി പ്രസിഡന്റ് ബാബു സജിത്തിന്റെ അധ്യക്ഷതയിൽ
കെ ഐ ജി ഫഹാഹീൽ ഏരിയ പ്രസിഡന്റ് സാബിക് യൂസുഫിന്റെ സ്വാഗതത്തോടെ ആരംഭിച്ചു.
സാമൂഹിക പ്രവർത്തകൻ അൻവർ സഈദ് റമദാൻ സന്ദേശം നൽകി.
മാനവസ്‌നേഹത്തിലധിഷ്ഠിതമായ ആത്മീയതയുടെ മാസമാണ് റമദാന്‍.
ഭക്ഷണമുപേക്ഷിക്കുന്നതിലുപരിയാ യി ആത്മ പരിശോധനയ്ക്ക് വിധേയമാക്കലും നമ്മുടെ പരിമിതികളെ വിനയപൂര്‍വം തിരിച്ചറിയലും സ്വയം നവീകരിക്കാനുള്ള അതിയായ ആഗ്രഹവുമാണ് വ്രതംകൊണ്ടുദ്ദേശിക്കുന്നത്.
കേവലം മനുഷ്യന്നതീതമായി, എല്ലാ വിശ്വാസ സംഹിതകളെയും ഒരുമിപ്പിക്കുന്ന ആത്മീയപാരമ്പര്യം വ്രതത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹിക പ്രവർത്തകൻ അനിയൻ കുഞ്ഞ് പാപ്പച്ചൻ,
അബുഹലീഫ സൗഹൃദ വേദി പ്രസിഡന്റ് ശ്രീജിത്ത്,
സജി ജോർജ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
മുഹമ്മദ് അബു യാസീൻ ഖുർആൻ പാരായണം നടത്തി.

ഫൈസൽ അബ്ദുള്ള,ശറഫുദ്ധീൻ എസ്. എ. പി നിയാസ് ഇസ്ലാഹി ഒസാമ, സനോജ് സുബൈർ, ഗഫൂർ എം. കെ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
സൗഹൃദ വേദി ഫഹാഹീൽ കൺവീനർ യൂനുസ് കനോത്ത് നന്ദി പ്രകാശിപ്പിച്ചു.