ലുലു ഹൈപ്പർമാർക്കറ്റ് വൗച്ചർ പ്രമോഷൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

0
24

കുവൈത്ത് സിറ്റി: ലുലു ഹൈപ്പർമാർക്കറ്റിൻ്റെ ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വൗച്ചർ പ്രമോഷനിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.  ഏപ്രിൽ 16ന് അൽ-റായി ഔട്ട്‌ലെറ്റിൽ വച്ചായിരുന്നു ചടങ്ങ്.131 ഭാഗ്യശാലികൾക്ക്  15,000 ദിനാർ വിലയുള്ള സമ്മാനങ്ങളാണ് കൈമാറിയത്.

ഫെബ്രുവരി 3 മുതൽ മാർച്ച് 19 വരെയായിരുന്നു  വൗച്ചർ പ്രമോഷൻ. തുടർന്ന് മാർച്ച് 28 ന് വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരുടെയും ലുലു മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ  സമ്മാന നറുക്കെടുപ്പ് നടന്നു .

 

ഒന്നാം സമ്മാനമായ 1,000 ദിനാർ മൂല്യമുള്ള സമ്മാന വൗച്ചറുകൾ മൂന്ന് വിജയികൾക്ക് നൽകി; രണ്ടാം സമ്മാനമായ 500 ദിനാർ മൂല്യമുള്ള സമ്മാന വൗച്ചറുകൾ അടുത്ത ആറ് വിജയികൾക്ക് ലഭിച്ചു;  61 വിജയികൾക്ക് 100ദിനാർ മൂല്യമുള്ള സമ്മാന വൗച്ചറുകൾ സമ്മാനിച്ചു. 61 വിജയികൾക്ക് 50 മൂല്യമുള്ള സമ്മാന വൗച്ചറുകളും ലഭിച്ചു.