ഭാര്യയുടെ കഴുത്തറുക്കുകയും  ഭാര്യാപിതാവിനെ തീ കൊളുത്തുകയും ചെയ്ത ഈജിപ്ത് സ്വദേശി പിടിയിൽ

0
36

ഭാര്യയുടെ കഴുത്തറുക്കുകയും  ഭാര്യാപിതാവിനെ തീ കൊളുത്തുകയും ചെയ്ത ഈജിപ്ത് സ്വദേശി പിടിയിൽ. മൂന്നു വർഷങ്ങൾക്കു മുൻപ്  ഇയാൾ കുടുംബത്തെ ഉപേക്ഷിച്ചിരുന്നു തുടർന്ന് ഭാര്യ വിവാഹമോചനത്തിന് ഫയൽ ചെയ്തു. ഈ കഴിഞ്ഞ റമദാൻ ആദ്യദിനത്തിൽ കുടുംബത്തിനൊപ്പം തിരിച്ചു വരണം എന്ന ആവശ്യവുമായി ഇയാൾ വീണ്ടുമെത്തി എന്നാൽ യുവതി ഇയാളെ സ്വീകരിക്കാൻ തയ്യാറായില്ല. ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു.