മിഷ്രെഫ് ഫീൽഡ് മെഡിക്കൽ സെന്റർ ലേബർ എക്സാമിനേഷൻ കേന്ദ്രമാക്കി മാറ്റുന്നു

കുവൈത്ത് സിറ്റി: മിഷ്രെഫ് ഫീൽഡ് മെഡിക്കൽ സെന്റർ ലേബർ എക്സാമിനേഷൻ കേന്ദ്രമാക്കി മാറ്റുന്നു. മിഷ്‌റഫ് ഏരിയയിലെ ഇന്റർനാഷണൽ ഫെയർഗ്രൗണ്ടിലുള്ള  കുവൈത്ത് ഫീൽഡ് മെഡിക്കൽ സെന്റർ തൊഴിലാളി പരിശോധന കേന്ദ്രമാക്കി മാറ്റുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ-സയീദ്, അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റെഡ ഉൾപ്പെടെയുള്ളവർ കേന്ദ്രം സന്ദർശിച്ചതിനുശേഷം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.  ജീവനക്കാർക്കും പൊതുജനങ്ങൾക്കും എല്ലാ സൗകര്യങ്ങളും സുരക്ഷിതത്വവും നൽകേണ്ടതിന്റെ പ്രാധാന്യം മന്ത്രി അൽ സഈദ് തൻ്റെ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.