കുവൈറ്റ് സിറ്റി: അപകടകരമായ തരത്തിൽ വാഹനാഭ്യാസം നടത്തിയ ആളെ ട്രാഫിക് പോലീസ് അധികൃതർ പിടികൂടി. ലൈസൻസ് പ്ലേറ്റ് ഇല്ലാത്ത നാൽ ചക്രവാഹനം ഇരുചക്രങ്ങളിൽ ഓടിച്ചാണ് റോഡിൽ അഭ്യാസം നടത്തിയത് . ഇതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി ആവുകയും ചെയ്തിരുന്നു. തുടർന്നാണ് അധികൃതർ വാഹനം കസ്റ്റഡിയിലെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.